TRUE

Page Nav

HIDE
TRUE

Pages

{fbt_classic_header}

Search This Blog

Breaking News:

latest

Ads Place

Quarterly ETDS Retrun Filing with new RPU Software

ന മ്മുടെ ഓഫീസില്‍ ഓരോ മാസങ്ങളിലെയും ബില്ലുകളില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നുണ്ടായിരിക്കും. എന്നാല്‍ ന...



മ്മുടെ ഓഫീസില്‍ ഓരോ മാസങ്ങളിലെയും ബില്ലുകളില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും നികുതി പിരിച്ചെടുക്കുന്നുണ്ടായിരിക്കും. എന്നാല്‍ നമ്മുടെ ജില്ലാ ട്രഷറികളില്‍ നിന്നും  ഒരു മാസം ഈ  ഓഫീസില്‍ നിന്നും മൊത്തം എത്ര രൂപ നികുതിയായി പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്ട്ട് ചെയ്യുന്നത്. ഇതില്‍ ഓരോരുത്തരുടെ കണക്കുകളില്ല. ഇത് ഓരോരുത്തരുടേയി വേര്‍ തിരിച്ചുള്ള കണക്കുകള്‍ ആദായ നികുതി വകുപ്പുകള്‍ക്ക് ലഭ്യമാക്കുന്നതിനാണ് നമ്മള്‍ ഓരോ മൂന്ന് മാസത്തിലും ടി.ഡി.എസ് റിട്ടേണുകള്‍ സമര്‍പ്പി ക്കുന്നത്.  ഇത് സമര്‍പ്പിച്ചില്ല എങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുന്നതാണ്. അടുത്ത കാലത്തായി ഇങ്ങനെ വീഴ്ച വരുത്തിയ ഡിസ്ബേര്സിംഗ് ഓഫീസര്‍മാര്‍ക്ക് ഭീമമായ തുകകള്‍ പിഴ ചുമത്തിക്കൊണ്ട് നോട്ടീസുകള്‍ വന്നുകൊണ്ടിരിക്കുന്നു. കൂടാതെ താങ്കളുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും പിടിച്ച് അടച്ച നികുതികള്‍ ഒന്നും അവരുടെ കണക്കില്‍ വരികയുമില്ല.
നമുക്കറിയാം നാല് ക്വാര്ട്ടlറുകളിലായാണ് നാം റിട്ടേണ്‍ സമര്പ്പി ക്കുന്നത്.


Quarter- 1 - ഏപ്രില്‍, മെയ്, ജൂണ്‍
 Quarter- 2 - ജൂലൈ, ആഗസ്റ്റ്,  സെപ്തംബര്‍ 
Quarter- 3 - ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍
Quarter- 4 - ജനുവരി, ഫെബ്രുവരി, മാര്ച്ച്

ക്വാര്ട്ടര്‍ലി ടി.ഡി.എസ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതികള്‍ താഴെ നല്കിയ പ്രകാരമാണ്

 
പുതിയ മാറ്റങ്ങളനുസരിച്ച് ഓരോ വർഷവും ജൂണ്‍ 15 ന് മുമ്പായി നമ്മുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും അവരവര്‍ക്കുള്ള ഫോം 16 ന്റെ പാര്‍ട്ട് എയും പാര്‍ട്ട് ബിയും TRACES വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നല്‍കണം. നേരത്തെ പാര്‍ട്ട് എ മാത്രം ഡൗണ്‍ലോഡ് ചെയ്താല്‍ മതിയായിരുന്നു. ഇപ്രാവശ്യം കോവിഡ് 19 - ലോക്ക്ഡൗണിന്റെ ഭാഗമായിെ ജൂണ്‍ 15 എന്നത് ജൂലൈ 15 ആക്കി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നമ്മള്‍ കൃത്യമായി ക്വാര്‍ട്ടര്‍ലി ടി.ഡി.എസ് കള്‍ ഫയല്‍ ചെയ്തെങ്കില്‍ മാത്രമേ നമുക്ക് ഫോം-16 ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നിശ്ചിത സമയത്തിനുള്ളില്‍ ഫോ-16 നല്‍കിയിട്ടില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വെച്ച് നമ്മള്‍ ഫൈന്‍ നല്‍കേണ്ടി വരും

ടി.ഡി.എസ് റിട്ടേണുകള്‍ തയ്യാറാക്കുന്നതിലുള്ള അറിവില്ലായ്മ കാരണം ഇത് പലരും വലിയൊരു തുക നല്‍കി ഇത് പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാറാണ് പതിവ്. എന്നാല്‍ ഇത് നമുക്ക് നമ്മുടെ ഓഫീസുകളിലിരുന്ന് കൊണ്ട് തന്നെ തയ്യാറാക്കാവുന്നതാണ്. ഇപ്പോള്‍ എല്ലാ ഓഫീസുകളിലും ഡിജിറ്റല്‍ സിഗ്നേച്ചറുകള്‍ ഉണ്ട്. ഇത് ഉപയോഗിച്ച് ഫയല്‍ അപ്ലോഡിംഗും നമുക്ക് തന്നെ ചെയ്യാവുന്നതാണ്. മാത്രമല്ല ഇപ്പോള്‍ ആധാര്‍ ഒ.ടി.പി ഉപയോഗിച്ചും ഫയല്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.

ആയത് കൊണ്ട് ടി.ഡി.എസ് റിട്ടേണുകള്‍ തയ്യാറാക്കുന്നതിനുള്ള ഓരോ ഘട്ടങ്ങളിലെയും കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിന് ഒരു വീഡിയോ ട്യൂട്ടോറിയല്‍ അവതരിപ്പിക്കുന്നു. വളരെ ലളിതമായിട്ടാണ് ഉദാരണ സഹിതം ടി.ഡി.എസ് പയല്‍ തയ്യാറാക്കുന്നതും അപ്ലോഡ് ചെയ്യുന്നതും നിങ്ങള്‍ക്ക് മുന്നില്‍ ചെയ്ത് കാണിക്കുന്നത്. ഇത് ഒരു തവണ കണ്ടാല്‍ ഏതൊരു സാധാരണക്കാരനും പിന്നീട് സ്വന്തമായി ടി.ഡി.എസ് ഫയല്‍ ചെയ്യാന്‍ സാധിക്കും. തീര്‍ച്ചയാണ്..

5 വീഡിയോ ഫയലുകളായിട്ടാണ് ഇത് അവതരിപ്പിക്കുന്നത്. ഈ 5 വീഡീയോകളും ഒരുമിച്ച് ഒറ്റത്തവണ കാണണമെന്നില്ല. ഓരോന്നും കണ്ടതിന് ശേഷം അത്രയും ഭാഗങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ ഓഫീസിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ വെച്ച് ചെയ്ത് നോക്കി ക്ലിയര്‍ ആക്കുക. എന്നതിന് ശേഷം അടുത്ത വീഡിയോ കാണുക. ഓരോ വീഡിയോയുമായിട്ട് ബന്ധപ്പെട്ട ലിങ്കുകള്‍ അതിന് തൊട്ടു താഴെ തന്നെ നല്‍കിയിട്ടുണ്ട്.

വീഡിയോ കണ്ട് തുടങ്ങുന്നതിന് മുമ്പ് എന്റെ ചാനല്‍ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവര്‍ താഴെ നല്‍കുിയ ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുക. കൂടാതെ അതിലുള്ള ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് നോട്ടിഫിക്കേഷന്‍ എനാബിള്‍ ചെയ്യുക. എന്നാല്‍ ഞാന്‍ ഇതുപോലെ ഉപകാരപ്രദമായ വീഡിയോകള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ വരുന്നതാണ്. പ്രത്യേകം ഓര്‍ക്കുക ഇത് നിങ്ങള്‍ക്ക് യാതൊരു ചെലവുമില്ലാത്ത ഒരു ഉപകാരമാണ്




Part-1  Collection and Matching of BIN View Details



Important Links





Part-2  RPU- Filling of Form, Chalan and Annexure-I


Important Links



Part-3  TDS Assistsnt tool For Filling Annexure-I
.

Important Links




Part-4  RPU- Filling of  Annexure-II


Important Links




Part-5  Create and Upload TDS File Yourself



Part-6 How to file TDS Correction Statements  (Revised Returns


Latest Articles