മധ്യവേനലവധിക്കാലത്ത് അവധി ദിനങ്ങള്‍ നഷ്ടപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആര്‍ജ്ജിത അവധി ലഭിക്...
മധ്യവേനലവധിക്കാലത്ത്
അവധി ദിനങ്ങള്‍ നഷ്ടപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക
ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആര്‍ജ്ജിത അവധി ലഭിക്കാന്‍ അര്‍ഹതയുണ്ട്
എന്ന് നമുക്കറിയാം. മുമ്പ് ഇത് ഉത്തര പേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തില്‍
ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് പല വിധത്തിലുള്ള
ഡ്യൂട്ടികളും പരിശീലനങ്ങളും എല്ലാം വന്നു ചേരുന്നു. ഇത്തരം ജോലികളില്‍
ഏര്‍പ്പെട്ടവര്‍ക്കെല്ലാം അവരുടെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്ത് പണമാക്കി
മാറ്റാം. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ ആര്‍ജ്ജിത അവധി
പണമാക്കണമെങ്കില്‍ ഏ.ജീ സിലേക്ക് സ്ഥാപന മേധാവി പ്രൊസീഡിങ്ങ്സ് തയ്യാറാക്കി
അയക്കുകയും അവിടെ നിന്ന് പേ-സ്ലിപ്പ് അനുവധിക്കുകയും വേണം.
മറ്റുള്ളവര്‍ക്ക് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് ബില്ലുകളും അനുബന്ധ
രേഖകളും ട്രഷറികളില്‍ സമര്‍പ്പിച്ച് ലീവ് സറണ്ടര്‍ പ്രോസസ് ചെയ്യാം. ലീവ്
സറണ്ടര്‍ പ്രോസസിംഗ് എളുപ്പമാക്കുന്നതിന് വേണ്ടി ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക്
ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് ELS 4 SDO.
ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും എയിഡഡ് സ്ഥാപനങ്ങളിലുമുള്ള നോണ്‍ ഗസറ്റഡ്
ഉദ്യോഗസ്ഥര്‍ക്കായി ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ലീവ് സറണ്ടര്‍
പ്രോസസിംഗ് ഒരുമിച്ച് ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറാണ്
ELS 4 NGO. രണ്ട് സോഫ്റ്റ് വെയറും തയ്യാറാക്കിയിരിക്കുന്നത് മൈക്രോസോഫ്റ്റ്
ആക്സസിലാണ്. ഈ സോഫ്റ്റ് വെയറുകളില്‍ ഒരേ സമയം വിവിധ തരത്തിലുള്ള
ആര്‍ജ്ജിതാവധികള്‍ സറണ്ടര്‍ ചെയ്യാവുന്നതാണ്. ഉദാഹരണമായി മൂല്യ നിര്‍ണ്ണയ
ഡ്യൂട്ടി, ഇലക്ഷന്‍ ഡ്യൂട്ടി, അവധിക്കാല അധ്യാപക പരിശീലനങ്ങള്‍ തുടങ്ങി
എല്ലാ തരത്തിലുള്ള ഡ്യൂട്ടികളും ഇതില്‍ സറണ്ടര്‍ ചെയ്യുന്നതിനുള്ള
സൗകര്യമുണ്ട്. 2005 മുതലുള്ള ഏതുവര്‍ഷത്തെയും എത്ര വര്‍ഷങ്ങളുടെ
ഡ്യൂട്ടികളും ഇതില്‍ ഒരുമിച്ച് സറണ്ടര്‍ ചെയ്യാം. എന്നാല്‍ ഒരു വര്‍ഷം
പരമാവധി 30 ദിവസത്തെ ഡ്യൂട്ടി മാത്രമേ സറണ്ടര്‍ ചെയ്യാവൂ എന്ന് റൂള്‍
കെ.എസ്.ആറി ല്‍ നിലവിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
Updated on 03-Sept 2024