TRUE

Page Nav

HIDE
TRUE

Pages

{fbt_classic_header}

Search This Blog

Breaking News:

latest

Ads Place

Income Tax Rates For 2025-26

\  2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ആധായ നികുതി നിരക്കുകൾ 2025 ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റിൽ ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാം പ്രഖ...

\

 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ആധായ നികുതി നിരക്കുകൾ 2025 ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റിൽ ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാം പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തേതിൽ നിന്നും ഏറെ ആശ്വാസം നൽകുന്ന സ്ളാബുകളാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ബജറ്റ് പ്രകാരം പഴയ ടാക്സ് റെജിമിൽ നികുതി സ്ലാബുകളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇത് താഴെ കാണിച്ച പോലെ കഴിഞ്ഞ വർഷത്തേത് തന്നെയായിരിക്കും

  • No income tax on annual incomes-Rs 2,50,000
  • Between Rs. 2,50,001 and Rs 5,00,000-5%
  • Between Rs 5,00,001 to Rs 10,00,000-20%
  • Above  Rs 10,00,000- 30%

എന്നാൽ പുതിയ ടാക്സ് റെജിമിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് താഴെ പറയും പ്രകാരമായിരിക്കും

  • Zero to Rs 4,00,000—No Tax
  • Rs 4,00,000 to Rs 8,00,000---5%
  • Rs 8,00,0001 to Rs 12,00,000---10%
  • Rs 12,00,001 to Rs 16 lakh---15%
  • Rs 16,00,001 to Rs 20 lakh---20%
  • Rs 20,00,001 to Rs 24 lakh - 25%
  • Above 24 lakh---30%

സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിഞ്ഞ വർഷത്തേത് പോലെ 75,000 രൂപ തുടരും. സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ച് ബാക്കിയുള്ള നികുതി വിധേയ വരുമാനം  12 ലക്ഷത്തിൽ താഴെയുള്ളവർക്ക് സെക്ഷൻ 87(1A) പ്രകാരം 60,000 രൂപ വരെ റിബേറ്റും അനുവദിക്കുന്നുണ്ട്. നിങ്ങളുടെ നികുതി വിധേയ വരുമാനം 12 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾ അടക്കേണ്ട ടാക്സ് 60,000 രൂപയായിരിക്കും ( 4 ലക്ഷം മുതൽ 8 ലക്ഷം വരെ 5%, 20,000 രൂപയും 8 ലക്ഷം മുതൽ 12 ലക്ഷം വരെ 10%, 40,000 രൂപയും). ഇത്രയും തുക തന്നെ റിബേറ്റ് ആയി അനുവദിക്കുന്നത് കൊണ്ട് 12,75,000 രൂപ വരെയുള്ളവർക്ക് ഒരു രൂപയും നികുതി അടക്കേണ്ടി വരില്ല.

ഇനി നിങ്ങളുടെ ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് മുകളിലെത്തിയാൽ നിങ്ങൾ 4 ലക്ഷത്തിന് മുകളിലുള്ള മുഴുവൻ തുകയ്ക്കും നികുതി അടക്കേണ്ടതായി വരും. അപ്പോൾ നിങ്ങളുടെ ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് അല്പം മാത്രം മുകളിലെത്തിയാൽ (ഉദാഹരണം 10 രൂപ കൂടിയാൽ പോലും നിങ്ങൾക്ക് വലിയൊരു നികുതി ബാധ്യത വരുന്നു ( ഉദാഹരണ പ്രകാരം 60,002 രൂപ). ഈ ഒരു സാഹചര്യം ഒഴിവാക്കുന്നതിനാണ് സെക്ഷൻ 87(1B) പ്രാകരം 12 ലക്ഷത്തിന് മുകളിൽ 12,70,587 രൂപ വരെ ടാക്സബിൾ ഇൻകം ഉള്ളവർക്ക് മാർജിനൽ റിലീഫ് എന്ന പേരിൽ ഒരു അധിക കിഴിവ് അനുവദിക്കുന്നത്. ഇത് പ്രകാരം 12 ലക്ഷത്തിനും 12,70,588 നും ഇടയിൽ വരുമാനമുള്ളവരുടെ നികുതി സാധാരണ രീതിയിൽ കണക്കാക്കിയ  ശേഷം 12 ലക്ഷത്തിന് മുകളിൽ വരുന്ന വരുമാനം മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള തുക 87(1B) പ്രകാരം മാർജിനൽ റിലീഫ് അനുവദിക്കുന്നു.

ഉദാരഹണം -1

ഒരാളുടെ സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ചുള്ള ടാക്സബിൾ ഇൻകം 12,10,000 രൂപയാണെങ്കിൽ ഇയാളുടെ ടാക്സ് 61,500 രൂപയായിരിക്കും. എന്നാൽ ഇയാൾ ഇത്രയും രൂപ ടാക്സ് അടക്കേണ്ടതില്ല. 12 ലക്ഷത്തിൽ അധികം വരുന്ന 10,000 രൂപ മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള 51,500 രൂപ ഇയാൾക്ക് മാർജിനൽ റിലീഫ് എന്നതിൽ കിഴിവ് നൽകും.

ഉദാരഹണം-2

ഒരാളുടെ സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ചുള്ള ടാക്സബിൾ ഇൻകം 12,70,000 രൂപയാണെങ്കിൽ ഇയാളുടെ ടാക്സ് 70,500 രൂപയായിരിക്കും (20,000+40,000+10,500). എന്നാൽ ഇയാൾ ഇത്രയും രൂപ ടാക്സ് അടക്കേണ്ടതില്ല. 12 ലക്ഷത്തിൽ അധികം വരുന്ന 70,000 രൂപ മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള 500 രൂപ ഇയാൾക്ക് മാർജിനൽ റിലീഫ് എന്നതിൽ കിഴിവ് നൽകും.

 

ഇനി ഒരാളുടെ ടാക്സബിൾ ഇൻകം ഈ പറഞ്ഞ 12,705,88 ന് മുകളിലാണെങ്കിൽ അത്തരക്കാർ 4 ലക്ഷം രൂപ മുതൽ സ്ലാബ് പ്രകാരം ടാക്സ് കണക്കാക്കി അടക്കേണ്ടി വരും. ഉദാഹരണമായി സ്റ്റാൻറേർഡ് ഡിഡക്ഷന് ശേഷം ഒരാളുടെ ടാക്സബിൾ ഇൻകം 14,50,000 രൂപയാണെങ്കിൽ അയാളുടെ നികുതി കണക്കാക്കുന്നത് താഴെ പറയും പ്രകാരമായിരിക്കും.

ആദ്യത്തെ 4 ലക്ഷത്തിന്                                          -  0

4 ലക്ഷം മുതൽ 8 ലക്ഷം വരെ (5%)             -   20,000

8 ലക്ഷം മുതൽ 12 ലക്ഷം വരെ (10%)         -   40,000

12 ലക്ഷം മുതൽ 14.5 ലക്ഷം വരെ (15%)    -   37,500

ആകെ നികുതി                                                  -  97,500

 എന്നാൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇതേ തുകയ്ക്ക് 1,30,000 രൂപ ടാക്സ് അടക്കണമായിരുന്നു. എന്തായാലും ഈ വർഷം നികുതിയിൽ എല്ലാവർക്കും ഗണ്യമായ കുറവ് അനുഭവപ്പെടും

 

പുതുയ നിരക്കുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള EASY TAX സജ്ജമായിട്ടുണ്ട്. 2025 മാർച്ചിൽ തയ്യാറാക്കേണ്ട Anticipatory Statement ഉം ഇതിൽ നിന്നു തന്നെ ജനറേറ്റ് ചെയ്യാം. പക്ഷെ ഇപ്പോൾ പബ്ലിഷ് ചെയ്യുന്നില്ല. കാരണം ഈ ഫെബ്രുവരിയിൽ നൽകേണ്ട സ്റ്റേറ്റ്മെൻറുകൾ പഴയ നിരക്കുകളിലാണ് തയ്യാറാക്കേണ്ടത്. സോഫ്റ്റ് വെയർ മാറി ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പുതിയ സോഫ്റ്റ് വെയർ മാർച്ച് ആദ്യ വാരത്തിൽ മാത്രം പബ്ലിഷ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. സഹകരിക്കുമല്ലോ....!

 



Latest Articles